ഡല്‍ഹി :മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്കിയ വിധിയില്‍ വ്യക്തത വരുത്തണമെന്ന കേരളത്തിന്റെ ആവശ്യമാണ് കോടതി തള്ളിയത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ നിബന്ധനകളില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
തമിഴ്നാട്ടിലെ വൈഗ അണക്കെട്ടു നിറഞ്ഞാലേ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താവൂയെന്നും 14 ഷര്‍ട്ടറുകളില്‍ ഏതെങ്കിലും ഒന്നു പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും സുപ്രീംകോടതി തള്ളിക്കളഞ്ഞു .
മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേ സ്ഥലത്തില്ലാത്തതിനാല്‍ മോഹന്‍ കത്താര്ക്കിയും രാജീവ് ധവാനുമാകും കേരളത്തിനു വേണ്ടി ഹാജരായത്.
Discussion about this post