കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നു.അമ്പതു നോമ്പിന്റെ ഏറ്റവും വിശിഷ്ടമായ ദിവസങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ചു ഇന്ന് ഓശാന ഞായര്‍ ആചരിക്കും.
കുരിശു മരണത്തിനു മുന്നോടിയായി ക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്കു പ്രവേശിച്ചതിന്റെ ഓര്മ പുതുക്കിയാണു ഓശാന ഞായര്‍ ആചരണം. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടക്കും.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമായി. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹാവ്യാഴം ആചരിക്കും. പിറ്റേന്ന് ദുഃഖവെള്ളിയാണ്. പള്ളികളില്‍ പീഡാനുഭവ വായനയും കുരിശിന്റെ വഴി പ്രദക്ഷിണവും നടക്കും. ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ ആഘോഷത്തോടെ അമ്പത് നോമ്പാചരണത്തിന് സമാപ്തിയാകും
Discussion about this post