കൊച്ചി: സീറ്റ് വിഭജനം സംബന്ധിച്ച ബിഡിജെഎസ് അടക്കമുള്ള എന്‍ഡിഎ മുന്നണിയിലെ പാര്‍ട്ടികളുമായി ബിജെപി ഇന്നു കൊച്ചിയില്‍ ചര്‍ച്ച നടത്തും സീറ്റ് വിഭജന കാര്യത്തില്‍ ബിഡിജെഎസിന്റെ ആക്ഷേപം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്ക് എത്തിയിരുന്നു. അതു പരിഹരിക്കുന്നതിനായാണ് ഇന്നു നടക്കുന്ന ചര്‍ച്ചകള്‍.
ബിഡിജെഎസ് ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നു ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര അനുമതിക്കായി നല്‍കിയിരിക്കുന്ന 22 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം മാറ്റിവച്ചിരിക്കുകയാണ്. ആക്ഷേപങ്ങള്‍ പരിഹരിച്ച് ഈ മാസം 22നു സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കക്ഷികളുമായി ചര്‍ച്ച നടത്തുന്നത്. രാവിലെ 10 മണിക്ക് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ആരംഭിക്കുന്ന ചര്‍ച്ചകള്‍ വൈകുന്നേരം വരെ നീളും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, തെരഞ്ഞെടുപ്പു സമിതി അധ്യക്ഷന്‍ വി. മുരളീധരന്, മുന്‍ അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി ഉമാകാന്തന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. 22നു നടക്കുന്ന സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ അടക്കമുള്ളവര്‍ സംബന്ധിക്കും.
Discussion about this post