കുറുമശ്ശേരി അരക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേ അമ്പലക്കുളത്തിൽ ജലധാര സമുച്ചയത്തിന്റെ ഉദ്ഘാടനം അറിയപ്പെടുന്ന നടനും അമ്പലത്തിലെ മുൻ പൂജാരിയുമായ എം കെ കൃഷ്ണൻ പോറ്റി നിർവഹിച്ചു.
വിവിധ വർണ്ണ വെളിച്ചത്തിൽ കീർത്തനങ്ങളുടെ അകമ്പടിയോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നിരവധി ഭക്തരുടെ സാന്നിധ്യത്തിൽ ആയിരുന്നു മീനൂട്ടുള്ള കുളത്തിലേ ജലധാരയുടെ സ്വിച്ച് ഓൺ കർമ്മം നടന്നത്.
ദീപാരാധനയോട് ചേർന്ന് രാവിലെ എട്ടരക്കും വൈകുന്നേരം ആറരക്കും മറ്റു പൂജകളോടെ ആണ് ആലുവ മാള റൂട്ടിൽ ഉള്ള അമ്പലത്തിൽ ആദ്യമായി ജലധാര തുടങ്ങിയിരിക്കുന്നത്.
രാവിലെ എട്ടുമണിക്ക് ദുർഗ ദേവിയുടെയും രക്തേശ്വരിയുടെയും തൃപ്പടി സമർപ്പണം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി നിർവഹിച്ചു.
അമ്പലം ട്രസ്റ്റ് ചെയർമാൻ കെ എസ് ആർ മേനോൻ, ആലുവ ലക്ഷ്മി ജ്വല്ലർ സ് ഉടമ കെഎസ് വിഷ്ണു എന്നിവരുടെ വഴിപാടായിട്ടാണ് തൃപ്പടി ചെയ്തിരിക്കുന്നത്.
അമ്പലങ്ങൾ എന്നും ആത്മീയ കേന്ദ്രങ്ങൾ മാത്രമല്ല കുടുംബ സംഗമങ്ങൾക്കുള്ള വേദി കൂടി ആയിരുന്നു. അതിലേക്കുള്ള ഒരു തിരിച്ചുവരവിനാണ് ഫൗണ്ടൻസ് ഒരുക്കിയത് എന്ന് ട്രസ്റ്റ് അധികാരികൾ പറഞ്ഞു.
വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ജലധാര കാണാൻ എത്തിയ നിരവധി കുട്ടികൾക്കും വീട്ടുകാർക്കും ജലധാരയുടെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുവാനുള്ള ഒരു അവസരമായി പരിപാടി മാറി.
മാനവസേവ മാധവസേവയായി കണ്ട് വേറിട്ട രീതിയിൽ പ്രവർത്തിക്കുന്ന ഈ അമ്പലം നൂറു വർഷം പിന്നിട്ട കുറുമശ്ശേരി സർക്കാർ യുപി സ്കൂളിന് കുട്ടികളുടെ ഒരു പാർക്ക് ഉണ്ടാക്കി കൊടുത്തതും, അവിടുത്തെ കുട്ടികളെ വീഗാലാൻഡിൽ കൊണ്ടുപോയതും വിഷ്വൽ, അച്ചടി മാധ്യമ ശ്രദ്ധ നേടിയിരുന്നു. പത്താമുദയം, കളമെഴുത്തും പാട്ട്, കാർത്തിക വിളക്ക്, ഊഞ്ഞാൽ ഗണപതിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം, ആയില്യം പൂജ, മീനൂട്ട് എന്നിവയ്ക്ക് അറിയപ്പെടുന്നതാണ് ക്ഷേത്രം.









Discussion about this post