ന്യൂഡൽഹി : സോണിയ ഗാന്ധിക്ക് ഡൽഹി റോസ് അവന്യൂ കോടതിയിൽ നിന്നും ആശ്വാസ വിധി. ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപ് ഇന്ത്യയിൽ വോട്ട് ചെയ്ത സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. വികാസ് ത്രിപാഠി എന്ന വ്യക്തിയാണ് ഈ ആവശ്യവുമായി ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിച്ചിരുന്നത്.
1980-ൽ ന്യൂഡൽഹി നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 1983 ഏപ്രിലിൽ ആണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയത്. 1983 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി വോട്ട് ചെയ്തിരുന്നു. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് ആയിരുന്നു ഇത്. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്.
1980-ൽ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയത് ചില വ്യാജ
രേഖകൾ സമർപ്പിച്ചാണെന്നും ഇത് തിരിച്ചറിയാവുന്ന കുറ്റകൃത്യമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതിയത് പരിഗണിച്ചില്ല. തുടർന്നാണ് ഡൽഹി ഹൈക്കോടതി ഹർജി തള്ളിയത്.
Discussion about this post