തൃശൂര്‍: വടക്കാഞ്ചേരിയില്‍ കെ.പി.എ.സി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഇടത് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. രാഷ്ട്രീയ പ്രവര്‍ത്തകരെ തഴഞ്ഞ് സിനിമാ മേഖലയിലുള്ള വ്യക്തിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെ ചോദ്യം ചെയ്ത് അമ്പതോളം സി.പി.ഐ(എം), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്.
കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ വടക്കാഞ്ചേരിയിലെ ജയസാധ്യയെ ബാധിക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
കെ.പി.എ.സി ലളിതയെ വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിന് തൊട്ടു പിറകേ താരപ്പൊലിമയുളള സ്ഥാനാര്‍ത്ഥി ആവശ്യമില്ലെന്ന കാണിച്ച പോസ്റ്ററുകള്‍ വടക്കാഞ്ചേരിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.;ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എല്‍.ഡി.എഫ് പ്രാദേശിക ഘടകത്തിനുള്ള അതൃപ്തി ഇതോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഡിവൈഎഫ്ഐ നേതാവ് സേവ്യര്‍ ചിറ്റിലപ്പിള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ചിലരുടെ അഭിപ്രായം.
പോസ്റ്ററിന് പിറകെ അന്‍പതോളം പ്രവര്‍ത്തകര്‍ പരസ്യപ്രകടനം നടത്തിയത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Discussion about this post