ഡല്‍ഹി:ഇന്ത്യന്‍ സേനയെ ലഷ്കര്‍ ഇ ത്വയ്ബ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.ഇന്ത്യന്‍ സൈനിക, അര്‍ധസൈനിക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരാക്രമണത്തിന് ഒരുങ്ങുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ദുജാനയും ലഷ്കര്‍ ഇ ത്വയ്ബ നേതൃത്വവും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയതില്‍നിന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ഭീകരാക്രമണ സൂചന ലഭിച്ചത പാക്കിസ്ഥാനില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഭീകരസംഘടനകളുടെ പിന്തുണയില്‍ ലഷ്കര്‍ ഇ ത്വയ്ബയുടെ കശ്മീര്‍ തലവന്‍ അബു ദുജാനയാണ് ആക്രണ സംഘാടനത്തിനു നേതൃത്വം നല്‍കുന്നതെന്നാണു രഹസ്യാന്വേഷണ വിഭാഗം നല്കുന്ന മുന്നറിയിപ്പ് .
10 ഭീകരരുടെ സംഘമാണ് ഇവര്ക്കൊപ്പമുള്ളതെന്നും ഇവരില്‍ നാലുപേര്‍ക്കു മാത്രമാണ് ആയുധങ്ങളുള്ളതെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാക്കിസ്ഥാനില്‍നിന്നു ഫോണിലൂടെ കൈമാറിയിരുന്നു. അതേസമയം, ഇന്ത്യന്‍ സൈന്യത്തില്‍നിന്നോ ബിഎസ്എഫില്നിന്നോ ആയുധങ്ങള്‍ കവരുന്നവര്‍ക്ക് ലഷ്കര്‍ ഇ ത്വയ്ബ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post