തിരുവനന്തപുരം: സീറ്റ് വിഭജന തര്‍ക്കം പരിഹരിക്കാനുള്ള യു.ഡി.എഫ് ചര്‍ച്ചകള്‍ ഇന്ന് വീണ്ടും നടക്കും. ഉഭയകക്ഷി ചര്‍ച്ചക്ക് പുറമെ യു.ഡി.എഫ് നേതൃയോഗവും ഇന്ന് നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയും തിങ്കളാഴ്ച യോഗം ചേരും. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ഇന്നേക്ക് മാറ്റുകയായിരുന്നു.
മൂന്ന് സീറ്റ് കൂടി അധികം വേണമെന്ന നിലപാടില്‍ മാണി ഉറച്ച് നില്‍ക്കുന്നതാണ് പ്രധാന കടമ്പ. കഴിഞ്ഞ തവണത്തെ സീറ്റ് മാത്രമേ നല്‍കൂവെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഫ്രാന്‍സിസ് ജോര്‍ജ് പക്ഷം പുറത്തുപോയതും അവര്‍ ചൂണ്ടിക്കാട്ടുന്നു. പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വെച്ചുമാറുന്നതിനെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.
അതേസമയം ലീഗുമായി സീറ്റ് വിഭജനം ആദ്യം പൂര്‍ത്തിയായിരുന്നു. അവര്‍ 20 സീറ്റിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. തിരുവമ്പാടി സീറ്റില്‍ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യം ലീഗ് നേരത്തേ തള്ളിയിരുന്നു. ആര്.എസ്.പി, ജെ.ഡി.യു എന്നിവയുമായുള്ള ചര്‍ച്ചകളും അന്തിമ ഘട്ടത്തിലാണ്. 21നകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
Discussion about this post