വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ അപകടയാത്ര. അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെവിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിമാനം മാറി പോവുകയായിരുന്നു.
കാബൂളിൽനിന്നുള്ള അഫ്ഗാനിസ്താന്റെ കെഎഎം എയർ വിമാനത്തിൽ 13 വയസ്സുകാരൻഇന്ത്യയിലെത്തിയത്. 94 മിനിറ്റ് യാത്ര പൂർത്തിയാക്കിയത് ഈ രംഗത്തെ വിദഗ്ധരെപ്പോലുംഅത്ഭുതപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കാബൂളിലെ വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാവിലെ 8.46-ന് പുറപ്പെട്ട വിമാനം 10.20-ന്ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ടെയ്ക്ക് ഓഫിനുശേഷം വീൽ ബേയുടെ വാതിൽ തുറന്നിട്ടുണ്ടാകുമെന്നും ചക്രം പിൻവാങ്ങുകയുംകതക് അടയുകയും ചെയ്തപ്പോൾ കുട്ടി ഇടയിലെ എൻക്ലോസ്ഡ് ഭാഗത്ത് കടന്നിരിക്കാമെന്നുമാണ്ഒരു നിഗമനം. യാത്രക്കാരുടെ ക്യാബിന് സമാനമായ താപനിലയാണ് ഇവിടെ.
ചരക്കുകൾ കയറ്റുന്ന നിയന്ത്രിതഭാഗത്ത് വിമാനത്താവള ജീവനക്കാരനാണ് കുട്ടിയെ കണ്ടത്. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ്കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല.
Discussion about this post