തമിഴ്നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് വച്ച വെടിയേറ്റ് അയൽവാസി മരിച്ചു. കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പറഞ്ഞു. അണ്ണാമലൈയുടെ അയൽവാസിയായ പ്രകാശാണ് മരിച്ചത്. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്.
കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേൽമദൂർ ഗ്രാമത്തിലാണ് സംഭവം. മരുമകന് വേണ്ടി ചിക്കൻ കറി ഉണ്ടാക്കാൻ വീട്ടിൽ നിന്നും ഒരു നാടൻ തോക്ക് എടുത്ത് കോഴിയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ലക്ഷ്യം തെറ്റി അടുത്ത വീട്ടിൽ കിടന്നിരുന്ന പ്രകാശ് എന്ന ചെറുപ്പക്കാരന് വെടിയേൽക്കുകയായിരുന്നുവെന്നാണ് അണ്ണാമലൈ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അണ്ണാമലൈയെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളിൽ നിന്ന് നാടൻ തോക്ക് പിടിച്ചെടുത്തു.
Discussion about this post