കൊച്ചി: സംസ്ഥാനത്ത് പെട്രോളിനും, ഡീസലിനും വില കൂടും. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഒരു രൂപ കൂടി അധികനികുതിയായി സെസ് ഏര്‍പ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്ക് പേജിലാണ് സെസ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.
പുതുതായി ഏര്‍പ്പെടുത്തിയ സെസ് വരുമാനം ഉപയോഗിച്ച് ലക്ഷം വീടുകള്‍ പുനര്‍നിര്‍മിക്കുമെന്നും, പാവപ്പെട്ടവര്‍ക്കായി ഇനിയും 50,000 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി പറയുന്നു. ഈ മാസം 16ന് പെട്രൊളിന് മൂന്നുരൂപ ഏഴുപൈസയും, ഡീസലിന് ഒരു രൂപ തൊണ്ണൂറു പൈസയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/oommenchandy.official/photos/a.417805746403.192033.317650406403/10153445684226404/?type=3&theater” bottom=”30″]
Discussion about this post