വാഹനപരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത് പോലീസുകാർ. തമിഴ്നാട്‌തിരുവണ്ണാമലയിലാണ് നടുക്കുന്ന സംഭവം. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിയുടെമുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗത്തിനിരയാക്കിയത്.
പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. സഹോദരിയെമർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ബാലത്സഗത്തിന് ശേഷം യുവതിയെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെയാണ് സഹോദരി പെൺകുട്ടിയെ കണ്ടെത്തിയത്. പഴക്കച്ചവടത്തിനായി ഇവർ ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തിൽ പൊലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദർ അറസ്റ്റിലായി
Discussion about this post