യാത്രക്കാരുടെ അസ്വഭാവിക പെരുമാറ്റം മൂലം അടിയന്തര ലാൻഡിംഗ് നടത്തി വിമാനം. ഇറ്റലിയിലെമിലാനില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് പാരിസില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
യാത്ര ആരംഭിച്ച് 15 മിനുറ്റിനുള്ളിലായിരുന്നു ഇത്. വിമാനത്തിലെ ഒരു യാത്രക്കാരന്‍പാസ്‌പോര്‍ട്ടിലെ പേജുകള്‍ കഴിച്ചതും മറ്റൊരാള്‍ പാസ്‌പോര്‍ട്ട് ശുചിമുറിയില്‍ കളയാന്‍ശ്രമിച്ചതുമാണ് ആശങ്ക സൃഷ്ടിച്ചത്. ഇത് കണ്ട വിമാനത്തിലെ ജീവനക്കാര്‍ ശുചിമുറിയുടെ വാതില്‍തുറക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നാലെ വിമാനം അടിയന്തരമായിപാരിസില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് അധികൃതര്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. രണ്ട്മണിക്കൂറിന് ശേഷമാണ് വിമാനം വീണ്ടും യാത്ര തുടങ്ങിയത്.
Discussion about this post