തൊടുപുഴ:കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അടിമാലി സ്വദേശിയെ അറസ്റ്റു ചെയ്തു.അടിമാലി പടിക്കപ്പു സ്വദേശിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ടോടെ പൊലീസ് ഇയാളെ ചാലക്കുടിയിലേക്കു കൊണ്ടുപോയി. മണി മരിച്ചദിവസവും തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും ഇയാള്‍ മണിയുടെ സങ്കേതമായ പാടിയില്‍ ഉണ്ടായിരുന്നതായും മണിയുടെ സഹായികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസിനു സംശയമുണ്ട്.
പൂപ്പാറയില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങുന്നതിനായി മണി തീരുമാനിച്ചിരുന്നു.എങ്കിലും പിന്നീടു അത് നടന്നില്ല. രാജാക്കാട്ടുള്ള സുഹൃത്തുമായി ചേര്‍ന്നാണു മണി സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ വിലയുടെ പേരില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു സ്ഥലം വാങ്ങുന്നത് ഉപേക്ഷിക്കുകയായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത വേളകളില്‍ രാജാക്കാട് മേഖലയിലാണു മണി കൂടുതല്‍ സമയം ചെലവഴിക്കാനെത്തിയിരുന്നത്. രാജാക്കാട്ടെ സ്വകാര്യ റിസോര്‍ട്ടിലും സുഹൃത്തിന്റെ വീട്ടിലുമാണു മണി തങ്ങിയിരുന്നതെന്നും കണ്ടെത്തി. ഈ മേഖലകളില്‍ മണിയുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്നവരുടെ ഫോണ്‍ നമ്പരുകളും പൊലീസിനു ലഭിച്ചു.
Discussion about this post