ഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഡല്‍ഹി തുഗ്ലക് ലേനിലെ വസതിയിലെത്തിയാണ് കനയ്യ രാഹുല്‍ ഗാന്ധിയെ കണ്ടത്.
നേരത്തെ കനയ്യ അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ക്യാമ്പസിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രസംഗിച്ചിരുന്നു. ആദ്യമായാണ് ഇരുവരും തമ്മില്‍ കണ്ടത്. ആസാമില്‍ കോണ്‍ഗ്രസ് ബോര്‍ഡുകളില്‍ കനയ്യകുമാറിന്റെ ഫോട്ടോ ഇടംപിടിച്ചത് വാര്‍ത്തയായിരുന്നു. ജെഎന്‍യുവില്‍ ദാരിദ്ര്യം, ആദിവാസി ദളിത് പീഢനം എന്നില രാജ്യത്ത് നിലനില്‍ക്കുന്നുവെന്ന് കനയ്യകുമാര്‍ പ്രസംഗിച്ചുവെങ്കിലും രാജ്യം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നില്ല.
Discussion about this post