ഡല്‍ഹി : ജമ്മൂകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വീണ്ടും വഴിയൊരുങ്ങുന്നു. വിഷയത്തില്‍ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 45 മിനിട്ട് നേരം നീണ്ടുനിന്ന കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും സര്‍ക്കാര്‍ രൂപീകരണ് പ്രതീക്ഷ നല്‍കുന്നതാണെന്നും മെഹബൂബ മുഫ്തി പ്രതികരിച്ചു.
വ്യാഴാഴ്ച്ച ശ്രീനഗറില്‍ പാര്‍ട്ടി നേതാക്കളുമായി മെഹബൂബ മുഫ്തി നടത്തുന്ന ചര്‍ച്ചക്ക് ശേഷമായിരിക്കും പിഡിപി ഔദ്യോഗിക നിലപാട് വ്യക്തമാക്കുക. പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തി ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. ബിജെപിക്ക് ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനവും ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും മെഹ്ബൂബ മുഫ്തിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post