റാവൽപിണ്ടി ചിക്കൻ ടിക്ക മസാല,റഫീക്കി രാരാ മട്ടൺ,ഭോലരി പനീർ മേത്തി മസാല….വൈറെറ്റി വിഭവങ്ങളാണല്ലോ എന്ന് ആശ്ചര്യപ്പെട്ട് മെനുകാർഡ് നോക്കിയവർ പിന്നെ ഓർത്തോർത്ത് ചിരിച്ചു. 93ാം വാർഷികാഘോഷ വേളയിൽ ഇന്ത്യൻ വ്യോമസേന ഒരുക്കിയ ‘വിരുന്ന്’ അക്ഷരാർത്ഥത്തിൽ രുചിയേറിയ ചിരിവിരുന്നായിരുന്നു. ഓപ്പറേഷൻ സിന്ദൂർ സമയത്ത്, ഇന്ത്യ ആക്രമിച്ച് വെണ്ണീറാക്കിയ ഇടങ്ങളുടെ പേരുകളായിരുന്നു വിരുന്നിലെ വിഭവങ്ങൾക്കെല്ലാം.
ഇന്ത്യൻ വ്യോമസേനയുടെ കരുത്തും ആത്മധൈര്യവും കഴിവും എല്ലാം പ്രകടിപ്പിച്ച വാർഷികാഘോഷത്തിന് പങ്കെടുക്കാനെത്തിയവരുടെയെല്ലാം കണ്ണുകൾ മെനുകാർഡിലായിരുന്നു. സാദിഷ്ടമായ വിഭവങ്ങൾ അകത്താക്കാനുള്ള കൊതി കൊണ്ടല്ല മറിച്ച്, ഇതിലും ഭേദം പാകിസ്താനെ അങ്ങ് ഭൂപടത്തിൽ നിന്ന മായ്ച്ചു കളയുന്നതായിരുന്നുവെന്ന് പരിപാടിക്ക് പങ്കെടുക്കാനെത്തിയവരെല്ലാം സാക്ഷ്യപ്പെടുത്തിയത്.
പകരംവയ്ക്കാനില്ലാത്തതും, പ്രതിരോധിക്കാനാവാത്തതും കൃത്യതയുള്ളതുമായ (ഇൻഫാല്ലിബിൾ, ഇംപർവിയസ്, പ്രിസൈസ്) എന്ന വിശേഷണത്തോടെയാണ് മെനു പുറത്തിറക്കിയത്.മെനുവിലെ എല്ലാ വിഭവങ്ങളും പാകിസ്താനിലെ പ്രധാനസ്ഥലങ്ങളെയും വ്യോമതാവളങ്ങളെയും ഓർമ്മിപ്പിക്കുന്നതാണ്.
റാവൽപിണ്ടി ചിക്കൻ ടിക്ക മസാല – റാവൽപിണ്ടി വ്യോമതാവളം
റഫീഖി റാരാ മട്ടൺ – റഫീഖി വ്യോമതാവളം
ഭോലരി പനീർ മേത്തി മസാല -ഭോലരി വ്യോമതാവളം
സക്കൂർ ഷാം സവേര കോഫ്ത – സക്കൂർ വ്യോമതാവളം
സർഗോദ ദാൽ മഖ്നി – സർഗോദ വ്യോമതാവളം
ജേക്കബാബാദ് മേവ പുലാവ് – ജേക്കബാബാദ് വ്യോമതാവളം
പ്രധാന വിഭവങ്ങൾ കൂടാതെ മധുരപലഹാരങ്ങളും പാകിസ്താനെ ട്രോളുന്നതായി. ബാലാകോട്ട് തിറാമിസു, മുസഫറാബാദ് കുൽഫി ഫലൂദ, മുരിദ്കെ മീഠാ പാൻ എന്നിവയാണ് ഇവയിൽ പ്രധാനം.
Discussion about this post