കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പശ്ചിമ ബംഗാൾ പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് ഒരു സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന് പുറത്ത് വെച്ചാണ് 23 കാരിയായ എംബിബിഎസ് വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായിരുന്നത്.
രാത്രി സുഹൃത്തിനോടൊപ്പം അത്താഴം കഴിക്കാൻ പോയി തിരിച്ചുവരുമ്പോൾ ആയിരുന്നു മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. ഒഡീഷ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായ പെൺകുട്ടി. സംഭവത്തിൽ പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെതിരെയും പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പെൺകുട്ടി ആക്രമിക്കപ്പെട്ടപ്പോൾ സുഹൃത്ത് അവളെ ഉപേക്ഷിച്ച് ഓടിപ്പോയി എന്നാണ് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൂട്ട ബലാത്സംഗത്തിന് ശേഷം അക്രമികൾ പെൺകുട്ടിയുടെ മൊബൈൽ ഫോണും 5,000 രൂപയും തട്ടിയെടുക്കുകയും ചെയ്തു. ഇരയായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post