തിരുവനന്തപുരം: പുത്തന്‍വേലിക്കര, മാള എന്നിവിടങ്ങളിലായിനെല്വയല് നികത്തുന്നതിനെതിരെ വി.ഡി.സതീശനും ടി.എന്‍.പ്രതാപനും രംഗത്ത്.പുത്തന്‍വേലിക്കര, മാള എന്നിവിടങ്ങളിലായി 127 ഏക്കര്‍ നെല്‍വയലാണ് നികത്തുന്നത്.
നെല്‍വയല്‍ നികത്തല്‍ വിഷയത്തില്‍ റവന്യൂവകുപ്പ് ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് വി.ഡി.സതീശനും ടി.എന്‍.പ്രതാപനും വ്യക്തമാക്കി.
സന്തോഷ് മാധവന് ഉള്‍പ്പെട്ട കേസില്‍ പിടിച്ചെടുത്ത ഭൂമിക്കാണ് നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.സന്തോഷ്മാധവന് ഭൂമി കൈമാറിയതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ടി.എന്‍.പ്രതാപന് അറിയിച്ചു. മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ഇതു സംബന്ധിച്ച കത്തു നല്കി. ഭൂമി തിരിച്ചു നല്‍കാനുള്ള തീരുമാനത്തില്‍ ദുരൂഹത. തീരുമാനം റദ്ദാക്കണമെന്നും പ്രതാപന് ആവശ്യപ്പെട്ടു.ജില്ലാ കലക്ടര്‍മാരുടെയും ലാന് റവന്യൂകമ്മിഷണറുടെയും നിരോധനം തള്ളിയാണ് അനുമതി. റവന്യൂവകുപ്പ് അനുമതി നല്‍കിയത് മാര്‍ച്ച് രണ്ടിനാണ്.
Discussion about this post