തിരുവനന്തപുരം: ഏപ്രില്‍ 19 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഇതിനായി ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നേരിട്ടോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇതിനായി വെബ്സൈറ്റിലെ ഹോം പേജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ആദ്യ സ്ക്രീന്‍ തെളിയും. തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളായി വോട്ടറുടെ വിവരങ്ങള്‍ നല്‍കണം. അപേക്ഷിക്കുമ്പോള്‍ സ്ക്രീനില്‍ തെളിയുന്ന അപേക്ഷ നമ്പര്‍, ബി.എല്‍.ഒയുടെ പേര്, ഫോണ്‍ നമ്പര്എ എന്നിവ എഴുതി സൂക്ഷിക്കുന്നത് പിന്നീടുള്ള അന്വേഷണങ്ങള്‍ക്ക് ഉപകരിക്കും. അപേക്ഷയിലുള്ള ചുവന്ന നക്ഷത്ര ചിഹ്നത്തിലുള്ള കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന് അപേക്ഷന്റെ/അപേക്ഷകയുടെ ഫോട്ടോ അപലോഡ് ചെയ്യണം. മലയാളത്തിലുള്ള വിവരങ്ങള്‍ ചേര്‍ക്കേണ്ട സ്ഥലങ്ങളില്‍ വെബ്പേജില്‍ തന്നെ അതാത് കോളത്തിന് വലതുവശത്തായി വെര്‍ച്വല്‍ കീബോര്‍ഡ് കാണാം. ഇതിലൂടെ മലയാളത്തില്‍ വിവരങ്ങള്‍ നല്‍കാം.ഇത്രയും കഴിഞ്ഞാല്‍ വെബ്സൈറ്റിലെ ഹോംപേജില്‍ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2016 ലിസ്റ്റ് ഓഫ് ആപ്ലിക്കേഷന്‍സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷ കാണാനും പകര്‍പ്പ് എടുക്കാനും കഴിയും.
Discussion about this post