കൊച്ചിയിലെ സ്വകാര്യ സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎൽഎ പിസി ജോർജ്. ഹിജാബ് വിഷയത്തിൽ പ്രതികരിക്കുന്നില്ലേ അറിഞ്ഞില്ലേ എന്ന് പലരും വിളിച്ചു ചോദിച്ചു. എനിക്ക് പറയാനുള്ളത് ഞാൻ കഴിഞ്ഞ ആറു ആറു വർഷങ്ങളായി പറയുന്നുണ്ട്.അന്നൊക്കെ എല്ലാവരും എന്നെ വർഗ്ഗീയവാദിയാക്കാൻ മത്സരിച്ചുവെന്ന് പിസി ജോർജ് പറയുന്നു.
എതിർ ശബ്ദമുയർത്തിയ എന്നെ പൂഞ്ഞാറിൽ പരാജയപ്പെടുത്താനുള്ള പൊളിറ്റിക്കൽ ഇസ്ലാമിന്റെ കെണിയിൽ പലരും വീണു.എന്റെ പരാജയം അവരുടെ വിജയമായിരുന്നു. പിന്നീട് കഴിഞ്ഞ അഞ്ച് വർഷങ്ങൾ കേരളം ഇത് വരെ കാണാത്ത രീതിയിൽ ഉള്ള കടന്നു കയറ്റം സമസ്ത മേഖലയിലും നമ്മൾ കണ്ടു. ഇപ്പോഴും കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇനിയും കൂടുതൽ കൂടുതൽ കാണാം.ഇത്രയധികം പൊളിറ്റിക്കൽ ഇസ്ലാം ശക്തി പ്രാപിച്ചു കേരളത്തിൽ.അവരെ എതിർക്കാൻ ബിജെപിയല്ലാതെ ഒരു രാഷ്ട്രീയ ശക്തിയും ഇന്ന് കേരളത്തിൽ ഇല്ല.ആവർത്തിച്ചു പറയുന്നു കേരളത്തിൽ ഉള്ളത് വൺ സൈഡ് മതേതരത്വം മാത്രമാണ്.ഇന്നും എന്നെ തെറി വിളിക്കുന്ന മതേതര ഹൈന്ദവനും ക്രൈസ്തവനും ഒരു നാൾ ഞാൻ പറഞ്ഞത് സത്യമായിരുന്നു എന്ന് ബോധ്യപ്പെടും.കാലം ബോധ്യപ്പെടുത്തുമെന്നെന്ന് പിസി ജോർജ് ചൂണ്ടിക്കാട്ടി.
Discussion about this post