ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. ഗകുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാർ. അവന്റെ പാരമ്പര്യം ആണിതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഏത് ഗണേശനാണ്, വിഘ്‌നേശ്വരനാണ് ഗണേശൻ. അവൻറെ തന്തയാണ് നടേശൻ. നടേശൻ ആരാണ് ശിവൻ. തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ ഈ ഗണേശൻ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശൻ. ട്രാൻസ്‌പോർട്ട് മന്ത്രിയല്ലേ. ഒരു ട്രാൻസ്‌പോർട്ട് മന്ത്രി പാരലായി ട്രാൻസ്‌പോർട്ട് നടത്താമോയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
ഡ്യൂപ്ലിക്കേറ്റ് ഗണേശൻ ആണിത്. ഇത്രയും മോശമായി പെരുമാറുന്ന ആരുണ്ട്? ഒരു കുപ്പി അവിടെ ഇരിക്കുന്നുവെന്നു പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർമാരോട് എന്തെല്ലാം പറഞ്ഞു. സസ്‌പെൻഡ് ചെയ്യുന്നു… ഇതെന്താ രാജവാഴ്ചയാണോ? സാർ ചക്രവർത്തി പോലും ഇങ്ങനെ ആരോടും പെരുമാറില്ലെന്ന് അദ്ദേഹം പറഞ്ഞു
Discussion about this post