ഇന്ത്യയോടും താലിബാനോടും യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. താലിബാനുമായുള്ള അതിർത്തി സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യയോടും അഫ്ഗാനോടും യുദ്ധത്തിന് രാജ്യം തയ്യാറാണെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
അതിർത്തിയിൽ ഇന്ത്യ ‘വൃത്തികെട്ട കളികൾ’ കളിക്കാൻ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോൾ, തീർച്ചയായും, അത് തള്ളിക്കളയാനാവില്ല. അതിന് വലിയ സാധ്യതകളുണ്ടെന്ന് ആസിഫ് പറഞ്ഞു. പ്രതികരിക്കാനുള്ള തന്ത്രങ്ങൾ ഇതിനകം പാകിസ്താൻ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഖ്വാഡ ആസിഫ് കൂട്ടിച്ചേർത്തു. ‘അതെ, തന്ത്രങ്ങൾ തയ്യാറാണ്. എനിക്കത് പരസ്യമായി ചർച്ച ചെയ്യാൻ കഴിയില്ല. പക്ഷേ, ഏത് സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ തയ്യാറാണ്. രാജ്യത്ത് താമസിക്കുന്ന അഫ്ഗാനികൾ ഭീകരവാദമല്ലാതെ മറ്റൊന്നും പാകിസ്താന് നൽകിയിട്ടില്ല. പാകിസ്താനിൽ അനധികൃതമായി താമസിക്കുന്ന അഫ്ഗാനികൾക്കെതിരെ സർക്കാർ നടപടി ആരംഭിച്ചു. അഫ്ഗാനികൾ തിരികെ പോകണമെന്ന് പാക് മന്ത്രി ആവശ്യപ്പെട്ടു.
നമ്മുടെ സുഹൃത്തുക്കളെയും ശത്രുക്കളെയും വേർതിരിച്ചറിയാൻ നമ്മൾ പഠിക്കണമെന്ന് ഞാൻ കരുതുന്നു. ‘കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ അഫ്ഗാനിസ്ഥാനിലെ എല്ലാ ഭരണാധികാരികളും, 1970-കളിലും, 80-കളിലും, 90-കളിലും അല്ലെങ്കിൽ ഈ നൂറ്റാണ്ടിന്റെ ദശകങ്ങളിലും, പാകിസ്താനിൽ അഭയം തേടി. ഞാൻ അവരുടെ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവരിൽ ആരും ഒരിക്കലും പാകിസ്താന്റെ സഹായം അംഗീകരിച്ചിട്ടില്ല. അവരിൽ നിന്ന് നമുക്ക് എന്താണ് ലഭിച്ചത്? തീവ്രവാദമല്ലാതെ അവർ നമുക്ക് എന്താണ് നൽകിയത്? ഈ ബന്ധങ്ങൾ കാരണം പാകിസ്താൻ സ്വന്തം സമാധാനം നശിപ്പിച്ചു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടുവരുമ്പോൾ, അവർ എന്തുകൊണ്ട് തിരികെ പോയിക്കൂടാ? ഈ ഭൂരിപക്ഷം തിരിച്ചുവരണമെന്ന് പാക് പ്രതിരോധമന്ത്രി വ്യക്തമാക്കി.
താലിബാൻ സർക്കാർ ഇന്ത്യയ്ക്കുവേണ്ടി ‘ഒരു നിഴൽ യുദ്ധം’ നടത്തുകയാണെന്ന പ്രസ്താവനയിൽ ഖ്വാജ ആസിഫ് വിമർശനം നേരിട്ടിരുന്നു .'(അഫ്ഗാൻ) താലിബാന്റെ തീരുമാനങ്ങൾ ഇന്ത്യ സ്‌പോൺസർ ചെയ്യുന്നതിനാൽ, വെടിനിർത്തൽ നിലനിൽക്കുമോ എന്ന് എനിക്ക് സംശയമുണ്ട്… ഇപ്പോൾ, കാബൂൾ ഇന്ത്യയ്ക്ക് വേണ്ടി ഒരു നിഴൽ യുദ്ധം നടത്തുകയാണെന്നായിരുന്നു പാക് മന്ത്രിയുടെ അവകാശവാദം.
താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തിടെ നടത്തിയ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ ചില പദ്ധതികൾ തയ്യാറാക്കിയെന്നും പാക് മന്ത്രി ആരോപിച്ചുരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം ഔദ്യോഗികമായി വ്യാപാരത്തിലും ഉഭയകക്ഷി ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെങ്കിലും, ഇതിന് മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നാണ് പാക് മന്ത്രി ആരോപിക്കുന്നത്.കേരള ടൂർ പാക്കേജുകൾ
Discussion about this post