കൊല്ലം : കൊല്ലത്ത് സിപിഐയിൽ നിന്നും കൂട്ട രാജി. ഒറ്റ ദിവസത്തിൽ 700ലേറെ പേരാണ് പാർട്ടി വിട്ടത്. കടയ്ക്കലില്‍ സിപിഐയില്‍ നിന്നും എഴുന്നൂറിലേറെ പേര്‍ രാജിവച്ചതായി മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെ സി അനില്‍ ആണ് അറിയിച്ചത്. കൊല്ലം സിപിഐ ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടി പ്രവർത്തകരുടെ കൂട്ടരാജിയിലേക്ക് നയിച്ചിരിക്കുന്നത്.
പാര്‍ട്ടി വിട്ടവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്ങളും 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും 9 ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളും 11 സഹകരണ ബാങ്ക് ഡയറക്ടര്‍മാരും ഉണ്ട്. 700 പാർട്ടി പ്രവർത്തകരെ കൂടാതെ ഇരുന്നൂറോളം പാർട്ടി അനുഭാവികളും സിപിഐയിലെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചു എന്ന് രാജിവച്ചവർ വ്യക്തമാക്കുന്നു.
കൊല്ലം സിപിഐയുടെ ജില്ലാ നേതൃത്വം എപ്പോഴും തങ്ങളെ അവഗണിക്കുകയാണ് എന്നാണ് കടയ്ക്കലിലെ സിപിഐ പ്രവർത്തകർ ആരോപണമുന്നയിക്കുന്നത്. ചേർത്തുനിർത്താനുള്ള അവസരങ്ങൾ നിരവധി ഉണ്ടായിട്ടും തഴയുകയായിരുന്നു. ജില്ലാ സമ്മേളനത്തില്‍ പോലും കടയ്ക്കലില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ല. എല്ലാ പാർട്ടി തീരുമാനങ്ങളും ജില്ലാ നേതൃത്വം സ്വന്തമായി എടുക്കുകയാണ് എന്നും പാർട്ടി വിട്ടവർ വ്യക്തമാക്കി.
Discussion about this post