ലോകവ്യാപകമായി ആമസോൺ വെബ് സർവീസസിന് തടസ്സം നേരിടുന്നതായി റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് ആമസോൺ,കാൻവാ,സൂം,സ്‌നാപ്ചാറ്റ്,ഫോർട്ട്‌നെറ്റ്,ചാറ്റ്ജിപിടി,ഡുവാലിംഗോ,റോബോക്‌സ്,റിംഗ് എന്നിവയുൾപ്പെടെ ജനപ്രിയ ആപ്പുകളും ഗെയിമുകൾ വെബ്‌സൈറ്റുകൾ എന്നിവ പ്രവർത്തനരഹിതമായി. ആമസോണിന്റെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്ന സേവനങ്ങൾക്കായുള്ള ഔട്ടേജ് റിപ്പോർട്ടുകളിൽ ഒരേസമയം, വൻതോതിലുള്ള വർദ്ധനവ് കാണിക്കുന്നുവെന്നും വിവരങ്ങളുണ്ട്.
ആമസോൺ, എഡബ്ല്യൂഎസ് സേവന സ്റ്റാറ്റസ് പേജിൽ പ്രശ്‌നം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഒന്നിലധികം സേവനങ്ങളെ ബാധിക്കുന്ന ‘വർദ്ധിച്ച ഇഷ്യൂ എണ്ണവും’ കാലതാമസവും അന്വേഷിക്കുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു.ആഗോള ഇന്റർനെറ്റിന്റെ നിർണായക കേന്ദ്രമായ നോർത്ത് വിർജീനിയയിലെ ആമസോണിന്റെ വമ്പൻ ഡാറ്റാ സെന്റർ സൗകര്യങ്ങളിലെ പ്രശ്നങ്ങളിൽ നിന്നാണ് ഈ പ്രശ്നം ഉടലെടുത്തതെന്നാണ് റിപ്പോർട്ടുകൾ
ആയിരക്കണക്കിന് കമ്പനികൾ സ്വന്തം ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിന് വാടകയ്ക്കെടുക്കുന്ന ഡാറ്റാബേസും കമ്പ്യൂട്ടിംഗ് പവറും ഈ പ്രധാന സേവനങ്ങൾ നൽകുന്നു, ഇത് മൂലമാണ് നിരവധി ആപ്പുകൾ ഒരേ സമയം പ്രവർത്തനരഹിതമായത്.
Discussion about this post