സംസ്ഥാനത്തെ നഴ്‌സുമാർക്ക് ആശ്വാസവാർത്ത. കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ തന്നെ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും 6-6-12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. വി.വീരകുമാർ കമ്മറ്റിയുടെ ശുപാർശനുസരിച്ചു 2021ൽ പുറത്തിറക്കിയ ഉത്തരവാണ് എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കിയത്. ഇതോടെ, സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്‌സുമാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായമായി.
നഴ്‌സുമാരുടെ സമരത്തെത്തുടർന്നാണു സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ ജോലിസമയം സംബന്ധിച്ചു പഠനം നടത്താൻ മുൻ ജോയിന്റ് ലേബർ കമ്മിഷണർ വി.വീരകുമാർ അദ്ധ്യക്ഷനായ കമ്മിറ്റിയെ 2012 നവംബറിൽ സർക്കാർ നിയോഗിച്ചത്.നഴ്‌സുമാർക്കും മറ്റു ജീവനക്കാർക്കും അനുകൂലമായ പല ശുപാർശകളും കമ്മിറ്റി നൽകിയെങ്കിലും ഇത് അംഗീകരിച്ചുകിട്ടാൻ നഴ്‌സുമാർക്കു വീണ്ടും സമരം നടത്തേണ്ടിവന്നു. 2018ൽ തീരുമാനമെടുത്ത സർക്കാർ, ഉത്തരവിറക്കിയതു 2021ലാണ്
ഷിഫ്റ്റ് സമയത്തിന് പുറമെ ജീവനക്കാർ ഓവർടൈം ജോലി ചെയ്യുന്നുണ്ടെങ്കിൽ കൃത്യമായി ഓവർടൈം അലവൻസ് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
Discussion about this post