സിപിഎം നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി മകളുടെ പരാതി.ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്നയാളാണ് സംഗീത.
കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി.ഭാസ്‌കരന്റെ മകൾ സംഗീതയാണ് പിതാവിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയത്. അവസാനത്തെ പ്രതീക്ഷയെന്നോണമെന്നാണ് താൻ വീഡിയോ സന്ദേശം പുറത്തുവിടുന്നതെന്ന് സംഗീത പറയുന്നു.
വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നും സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത ആരോപിക്കുന്നു. തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കിയെന്നും, അതിനുശേഷം ചികിത്സപോലും കൃത്യമായി ലഭിക്കുന്നില്ലെന്നും സംഗീത പറയുന്നു. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നതെന്നും അവർ വ്യക്തമാക്കി. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട് എന്നും, ‘പോയി ചാകാൻ’ പലതവണ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു
കമ്യൂണിസവും കാര്യങ്ങളുമെല്ലാം വീടിന് പുറത്തു മതി, വീടിനകത്ത് അതൊന്നും നടക്കില്ല,’ എന്നാണ് പിതാവ് പറഞ്ഞത്. താൻ പറയുന്നത് കേൾക്കാൻ തയ്യാറല്ലെങ്കിൽ കൊല്ലുമെന്നും, അതിൽ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും പിതാവ് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. ”ഇനി നീ നടക്കാൻ പോവുന്നില്ല, അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയുമെന്നും പിതാവ് അധിക്ഷേപിച്ചതായി സംഗീത ആരോപിച്ചു.
അതേസമയം സംഭവത്തിൻ്റെ സത്യാവസ്ഥ ഇതൊന്നുമല്ലെന്നും അരയ്ക്ക് താഴേക്ക് തളർന്ന സംഗീതയെ ചികിത്സിക്കാൻ വന്നയാളുമായാണ് ബന്ധം സ്ഥാപിച്ചതെന്നും ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായതിനാൽ വിവാഹകാര്യം പുനരാലോചിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഷുക്കൂർ വക്കീലാണ് ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
നാട്ടിൽ നടക്കുന്ന ഏതു കാര്യവും ഒരു CPM പ്രവർത്തകനുമായി കൂട്ടി കെട്ടിയാൽ വാർത്തയുടെ മറുപുറം പോലും ആലോചിക്കാതെ മാധ്യമ സിങ്കങ്ങൾ തലങ്ങും വിലങ്ങും വാർത്തകൾ നൽകും ,
CPM നെ ഒന്നു അടിക്കണം,
വാർത്തയുടെ കമൻ്റ് ബോക്സിൽ. സകലമാന ആൾക്കാരും CPM നെ ചീത്ത വിളിക്കണം.
ഇക്കുറി കാസർഗോഡ് ജില്ലയിലെ ഉദുമയിലാണ് പ്രഭവ കേന്ദ്രം, ഏരിയാ കമ്മിറ്റി അംഗമായ ഒരാൾ , സ്വന്തം മകളെ അവളുടെ ഇഷ്‌ടത്തിന് അന്യ മത്ഥനായ ഒരാളെ വിവാഹം കഴിക്കുവാൻ അനുവദിക്കുന്നില്ല എന്നതാണ് ഭൂകമ്പം.
(വാർത്തകളിൽ പറയുന്ന പേരിൽ ഒരു ഏരിയാ കമ്മിറ്റി മെമ്പർ ഉദുമയിൽ ഇല്ലെന്നാണ് മറ്റൊരു ഏരിയാ കമ്മിറ്റി മെമ്പർ Ashik Musthafa കുറച്ചു മുമ്പ് വിളിച്ചു പറഞ്ഞത്)
സാധാരണ ഗതിയിൽ അന്യമതസ്ഥൻ എന്നാൽ മുസ്ലിം എന്നു വായിക്കാമല്ലോ!
ഇനി വസ്തുത പരിശോധിച്ചാലോ,
CPM പ്രവർത്തകൻ്റെ മകൾക്ക് അപകടം പറ്റുന്നു,
അരയ്ക്കു താഴെ ചലന ശേഷി ഇല്ലാതെ പോകുന്നു,
വിവാഹ മോചിതയായ അവർക്ക് ഒരു മകൻ കൂടി ഉണ്ട്.
മകൾക്ക് പാർട്ടി അംഗമായ പിതാവ് സാധ്യമായ എല്ലാ ചികിത്സയും നൽകുന്നു,
ആധുനിക മെഡിസിൻ , ആയൂർ വേദം തുടങ്ങി എല്ലാ ചികിത്സാ രീതികളും നിരന്തരം പരീക്ഷിക്കുന്നു ,
അതിനിടയിലേക്കാണ് നീലേശ്വരം കോട്ടപ്പുറത്തുള്ള നന്മ മരമായ ആ അന്യ മതസ്ഥൻ്റെ എൻട്രി!
അയാൾ ഒരു ചികിത്സാ നിർദ്ദേശിക്കുന്നു,
അയാളെ വീട്ടിൽ താമസിച്ചു ചികിത്സ സൗകര്യം ഏരിയാ കമ്മിറ്റി അംഗമായ കമ്മ്യൂണിസ്റ്റ് ഒരുക്കുന്നു,
ഒന്നര മാസക്കാലം ചികിത്സിക്കുന്നു…
അതിനിടയിൽ അസുഖം ഭേദപ്പെട്ടില്ലെങ്കിലും , അവർക്കിടയിൽ ഒരു കെമിസ്ട്രി വർക്ക് ഔട്ടാകുന്നു,
തുടർന്നു , വിവാഹ ആലോചനയിലക്ക് കടക്കുന്നു
അപ്പോൾ സ്വാഭാവികമായും കോട്ടപ്പുറം വൈദ്യരെ കുറിച്ചായി അന്വേഷണം,
ആനന്മ മരം അനാവൃതനാകുന്നു
അയാൾ വിവാഹതിനാണ്,
തൃക്കരിപ്പൂരാണ് വിവാഹം കഴിച്ചത്,
രണ്ട് മക്കൾ ഉണ്ട്,
കുട്ടികൾ സ്‌കൂളിൽ പോകുന്ന പ്രായമാണ്,
ഭാര്യയ്ക്കും മക്കൾക്കും ചെലവിനു കൊടുക്കുന്നില്ല,
അവർ ചന്തേര പോലീസിൽ പരാതി പെട്ടിട്ടുണ്ട്, FIR ഉണ്ട്..
അഥവാ മറ്റൊരാളുടെ ഭർത്താവും രണ്ട് മക്കളുടെ പിതാവുമാണ് കോട്ടപ്പുറം
നന്മ മരം.
പടച്ചോനെ , നീ കാത്തോളണേ!
പിന്നെ ,
അയാളുടെ പശ്ചാത്തലം സാധാരണ നിലയിൽ ഒരു സ്ത്രീയെ സംരക്ഷിക്കുന്ന , പ്രത്യേകിച്ച് ചലന ശേഷി ഇല്ലാത്ത ഒരാളുടെ സംരക്ഷണം ഏൽപിച്ചു കൊടുക്കുവാൻ പറ്റുന്നതല്ലെന്നു കുടുംബത്തിനു ബോധ്യമാകുന്നു,
കുടുംബം വിവാഹ ആവശ്യം നിരസിക്കുന്നു.
വിഷയം ഹൈക്കോടതി കയറി, ജില്ലാ പോലീസ് മേധാവിയിൽ എത്തുന്നു ,
എല്ലാവരും അന്വേഷിക്കുന്നു
വസ്തുതകൾ മനസ്സിലാക്കുന്നു
കുടുംബം ചെയ്ത തിൽ ധാർമ്മികമായും നിയമപരമാവും തെറ്റില്ലെന്നു കണ്ടെത്തുന്നു.
പക്ഷെ ,
വാർത്തകളിൽ ഇതൊന്നും വരില്ല,
അന്യ മതസ്ഥൻ ആകേണ്ട,
സ്വന്തം ഭാര്യയിക്കു , മക്കൾക്ക് ചെലവിനു കൊടുക്കാതെ ഉഴപ്പുന്ന പുതിയ ഭാഷയിൽ ഒരു ഉടായിപ്പ് ടീമിനു, അരയിക്കു താഴെ തളർന്നു കിടക്കുന്ന ഒരു മകളെ ആരെങ്കിലും സംരക്ഷണം ഏൽപിച്ചു നൽകുവാൻ ധൈര്യം കാണിക്കുമോ?
CPM നെ അടിക്കുവാൻ എന്തൊക്കെ കാര്യങ്ങൾ പറയാം ,
മനുഷ്യരെ അപമാനിക്കണമോ ?
ആ നന്മരം
ചുടു ചായ മോന്തി നീലേശ്വരം ബോട്ട് ടെർമിനലിൽ കാറ്റു കൊണ്ടു യൂട്യൂബിൽ വാർത്തകൾ കാണുന്നു….
ആദ്യ ഭാര്യ മക്കൾ സ്‌കൂളിൽ പോകുവാൻ തിരക്കു കൂട്ടുമ്പോൾ അവർക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കുവാൻ മറ്റു മനുഷ്യരുടെ ദയയ്ക്കായി കാത്തു നിൽക്കുന്നുക
ചാനലുകളിൽ CPM നെ തെറി വിളിച്ചു കമൻ്റുകൾ പെരുകുന്നു.
നന്മയുള്ള ലോകമേ
ഷുക്കൂർ വക്കീൽ.
(ഈ കുറിപ്പിൽ ഒരു വ്യക്തികളെയും ഞാൻ ഉദ്ദേശിച്ചിട്ടില്ല,
ആർക്കെങ്കിലും സാദ്യശ്യം സ്വയം തോന്നിയെങ്കിൽ അയാൾ അല്ല!)
Discussion about this post