ശബരിമലയിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. കൃത്യം 11:50 ന് സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മോഹനര് പൂർണ കുംഭം നൽകി സ്വീകരിച്ചു. ദേവസ്വം മന്ത്രി വിഎൻ വാസവനും രാഷ്ട്രപതിയെ സ്വീകരിക്കാൻ സന്നിധാനത്ത് ഉണ്ടായിരുന്നു.
കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമായാണ് രാഷ്ട്രപതി അയ്യന്റെ മുന്നിലെത്തിയത്. പമ്പ സ്‌നാനത്തിന് ശേഷമാണ് ദ്രൗപദി മുർമു കെട്ട് നിറച്ചത്. രാഷ്ട്രപതിയുടെ അംഗരക്ഷകരുംട കറുപ്പണിഞ്ഞ് ഇരുമുടി കെട്ടുമായാണ് സന്നിധാനത്തെത്തിയത്. ദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12:30 ഓടെ സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിക്കും. 3 വരെ അവിടെ ഉണ്ടാകും. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിക്കും
രാത്രിയോടെയാണ് ഹെലികോപ്റ്റർ മാർഗം തിരിച്ച് തിരുവനന്തപുരത്ത് എത്തുക. പിന്നാലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും.
Discussion about this post