ഇന്ത്യൻ വ്യോമസേനയുടെ കരുത്തിന്റെ പ്രതീകങ്ങളിലൊന്നായ സുഖോയ് 30 എംകെഐ കൂടുതൽ കരുത്തുറ്റതാകുന്നു. സുഖോയ് Su-30MKI യുദ്ധവിമാനങ്ങളുടെ ഭൂരിഭാഗവും നൂതന സൂപ്പർ സുഖോയ് നിലവാരത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. 93ാമത് വ്യോമസേന ദിനത്തിന് മുന്നോടിയായി സംസാരിക്കവേ എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 75% വിമാനങ്ങളും നെക്സ്റ്റ് ജെൻ തദ്ദേശീയ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സൂപ്പർ സുഖോയ് എന്ന് വിളിക്കുന്ന പദ്ധതി, സുഖോയ് യുദ്ധവിമാനങ്ങളുടെ സേവനകാലാവധി വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിലാണ് നടപ്പിലാക്കുന്നത്. പ്രധാനമായും പുതിയ എഞ്ചിനുകൾ, ശക്തമായ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, മെച്ചപ്പെടുത്തിയ ജാമിംഗ്, ആന്റി-ജാമിംഗ് കഴിവുകൾ എന്നിവയാണ് ഈ നവീകരണത്തിൽ ഉൾപ്പെടുന്നത്.
നിലവിൽ ഐഎഎഫ് യുദ്ധക്കപ്പലിന്റെ നട്ടെല്ലാണ്. റഷ്യൻ വേരുകളുള്ളതും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL) ഇന്ത്യയിൽ ലൈസൻസോടെ നിർമിച്ചതുമായ ഇരട്ട എഞ്ചിൻ മൾട്ടി-റോൾ ഫൈറ്ററായ Su-30MKI. ഇത്തരത്തിലുള്ള 272 ജെറ്റുകകളാണ് നിലവിൽ സൈന്യത്തിന്റെ കീഴിൽ സേവനത്തിലുള്ളത്.













Discussion about this post