ന്യൂഡൽഹി : രാജ്യവ്യാപകമായി എസ്‌ഐആർ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നതായി സൂചന. നാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സുപ്രധാന വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യവ്യാപകമായി എസ്ഐആർ നടപ്പിലാക്കാനുള്ള പ്രഖ്യാപനത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
വോട്ടർ പട്ടിക പരിഷ്കരണങ്ങൾ, പുതിയ വോട്ടർമാരെ ഉൾപ്പെടുത്തൽ, പിശകുകൾ തിരുത്തൽ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എസ്ഐആർ പ്രഖ്യാപിക്കാൻ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. ആദ്യഘട്ടമായി 10 മുതൽ 15 വരെ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പൂർണ്ണ പരിഷ്കരണം നടത്തും.
വോട്ടർ പട്ടികയിലെ പേരുകളുടെ പരിശോധന, നിലവിലുള്ള വോട്ടർമാരുടെ പരിശോധന, ആവശ്യമായ ഭേദഗതികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടത്തുന്നത്. ഈ പ്രക്രിയയിലൂടെ വോട്ടർ പട്ടികയും തിരഞ്ഞെടുപ്പും പൂർണ്ണമായും സുതാര്യവും നീതിയുക്തവുമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.









Discussion about this post