ഖാർട്ടൂം: ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്ന സുഡാനിൽ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം. സുഡാൻ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ അൽ-ഫാഷിർ നഗരത്തിലെ സൈനിക ആസ്ഥാനമാണ് വിമത ഗ്രൂപ്പ് ആയ ആർഎസ്‌എഫ് പിടിച്ചെടുത്തിരിക്കുന്നത്. ആർഎസ്‌എഫിന്റെയും സുഡാനീസ് സൈന്യത്തിന്റെയും ഉന്നത കമാൻഡർമാർ തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ഒരു കടുത്ത അധികാര പോരാട്ടം ആരംഭിക്കുകയും ചെയ്തതിനെത്തുടർന്ന് 2023 മുതൽ സുഡാനിൽ സംഘർഷങ്ങൾ തുടരുകയാണ്.
ആഭ്യന്തര സംഘർഷത്തെ തുടർന്ന് സുഡാനിൽ ഇതുവരെയായി 1,50,000-ത്തിലധികം ആളുകൾ മരിച്ചു. ഏകദേശം 12 ദശലക്ഷം ആളുകൾക്ക് വീടുകൾ വിട്ട് പലായനം ചെയ്യേണ്ടതായി വന്നു. കഴിഞ്ഞ 18 മാസമായി ആർഎസ്‌എഫ് വടക്കൻ ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ നഗരം ഉപരോധിച്ചിരിക്കുകയാണ്.
നിരന്തരമായ ബോംബാക്രമണവും ഭക്ഷണ, മെഡിക്കൽ സാധനങ്ങളുടെ കുറവും മൂലം ലക്ഷക്കണക്കിന് പേരാണ് സുഡാനിൽ പട്ടിണിയും രോഗങ്ങളും മൂലം വലയുന്നത്. ഉപരോധസമയത്ത് ആർഎസ്‌എഫ് മനുഷ്യരാശിക്കെതിരെ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതായി യുഎൻ അന്വേഷകർ ആരോപിച്ചു. ഡാർഫറിലെ അറബ് ഇതര ജനതയ്‌ക്കെതിരെ ആർഎസ്‌എഫ് വംശഹത്യ നടത്തിയതായി യുഎസ് വ്യക്തമാക്കുന്നു. എൽ-ഫാഷറിന്റെ പൂർണ നിയന്ത്രണം കൂടി ആർഎസ്‌എഫ് ഏറ്റെടുക്കുന്നതോടെ സുഡാൻ പൂർണമായും വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ ആകുമെന്നാണ് കരുതപ്പെടുന്നത്.
 
			








Discussion about this post