ചണ്ഡീഗഡ് : ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കി ബിജെപി. ബിജെപി സ്ഥാനാർത്ഥിയായ സൗരഭ് ജോഷി ആണ് ചണ്ഡീഗഡിന്റെ പുതിയ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും സ്ഥാനാർത്ഥികളെ തോൽപ്പിച്ചാണ് ബിജെപി വിജയം സ്വന്തമാക്കിയത്.
മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സൗരഭ് ജോഷിക്ക് 18 വോട്ടുകളും എഎപിയുടെ യോഗേഷ് ധിംഗ്രയ്ക്ക് 11 വോട്ടുകളും കോൺഗ്രസിന്റെ ഗുർപ്രീത് സിംഗ് ഗാബിക്ക് ഏഴ് വോട്ടുകളും ലഭിച്ചു. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എഎപി വിമതനായി മത്സരിച്ചിരുന്ന രാമചന്ദ്ര യാദവ് മേൽ തെരഞ്ഞെടുപ്പിൽ എഎപിക്ക് വോട്ട് ചെയ്തത് ശ്രദ്ധേയമായി. സീനിയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ ജസ്മൻപ്രീത് സിംഗ് വിജയിച്ചു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ സുമൻ ദേവിയും വിജയിച്ചു.











Discussion about this post