ന്യൂഡൽഹി : കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിൽ രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കണ്ട് ശശി തരൂർ. ഇന്ന് പാർലമെന്റിനുള്ളിൽ വച്ചാണ് മൂന്നുപേരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന പരാമർശങ്ങളുടെ പേരിലായിരുന്നു ശശി തരൂരും കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധം വഷളായിരുന്നത്.
കഴിഞ്ഞയാഴ്ച, പാർട്ടിയുമായി തനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടെന്നും അത് നേതൃത്വവുമായി സംസാരിക്കുമെന്നും ശശി തരൂർ സൂചിപ്പിച്ചിരുന്നു. ഇന്ന് പാർലമെന്റിൽ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഊഷ്മളവും ക്രിയാത്മകവുമായ ഒരു ചർച്ച നടത്തിയതിന് രാഹുലിനും ഖാർഗെക്കും ശശി തരൂർ നന്ദി അറിയിച്ചു.
ഞാൻ ഒരു സ്ഥാനത്തിനും വേണ്ടി നിലകൊള്ളുന്ന ആളല്ല, പാർട്ടിക്കുവേണ്ടി ഞാൻ പ്രചാരണം നടത്തുകയാണ്. ഞാൻ വളരെ സംതൃപ്തനാണ്, എന്ന് ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ പറഞ്ഞു.










Discussion about this post