കേരളത്തിലെ സ്വർണ്ണവിപണിയിൽ മുമ്പെങ്ങുമില്ലാത്ത വിധം വില കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് പവന് 8,640 രൂപ വർദ്ധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,31,160 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള ഈ വിലക്കയറ്റം സംസ്ഥാനത്തെ ആഭരണ വിപണിയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഗ്രാമിന് 16,395 രൂപയാണ് ഇന്നത്തെ വിപണിവില. പണിക്കൂലിയും ജിഎസ്ടിയും ചേർത്ത് ഒരു പവൻ ആഭരണമായി കൈയ്യിൽ കിട്ടണമെങ്കിൽ ഏകദേശം 1.40 ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങളാണ് സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ ആഗോള നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. ഇതിന് പുറമെ യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച നയങ്ങളും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെഡ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള പരസ്യമായ അഭിപ്രായ ഭിന്നതകളും വിപണിയെ അസ്ഥിരപ്പെടുത്തി. ഡോളർ ദുർബലമാകുന്നതും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഉയരാൻ കാരണമായി.
22 കാരറ്റ് സ്വർണ്ണത്തിന് മാത്രമല്ല, 18 കാരറ്റിനും വില കുതിച്ചുയർന്നു. ചരിത്രത്തിലാദ്യമായി 18 കാരറ്റ് സ്വർണ്ണം കഴിഞ്ഞ ദിവസം ഒരു ലക്ഷം കടന്നിരുന്നു. ഇന്ന് പവന് 1,07,720 രൂപയും ഗ്രാമിന് 13,465 രൂപയുമാണ് നിരക്ക്. വെള്ളിവിലയിലും സമാനമായ വർദ്ധനവുണ്ടായി. ഇന്നലെ ഗ്രാമിന് 380 രൂപയായിരുന്ന വെള്ളിക്ക് ഇന്ന് 410 രൂപയായി ഉയർന്നു. 10 ഗ്രാം വെള്ളിക്ക് 4,100 രൂപയാണ് ഇന്നത്തെ വില. അതായത് ഒരു കിലോ വെള്ളി വാങ്ങാൻ 41,000 രൂപ നൽകണം.
ജനുവരിയിലെ സ്വർണ്ണവില പ്രവാഹം (പവന്):
ജനുവരി ഒന്നിന് 99,040 രൂപയിൽ തുടങ്ങിയ സ്വർണ്ണവില വെറും 29 ദിവസത്തിനുള്ളിലാണ് 1.31 ലക്ഷത്തിൽ എത്തിയത്. ജനുവരി 20-ന് 1.09 ലക്ഷമായിരുന്ന വില പത്ത് ദിവസത്തിനുള്ളിൽ 22,000 രൂപയിലധികമാണ് വർദ്ധിച്ചത്. ആഗോള സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ഈ വിലക്കയറ്റം സാധാരണക്കാരുടെ വിവാഹ ആവശ്യങ്ങളെയും സമ്പാദ്യ പദ്ധതികളെയും സാരമായി ബാധിച്ചിട്ടുണ്ട്.
ജനുവരി 1 – 99,040
ജനുവരി 2 – 99,880
ജനുവരി 3 – 99,600
ജനുവരി 4 – 99,600
ജനുവരി 5 – 1,01,360
ജനുവരി 6 – 1,01,800
ജനുവരി 7 – 1,01,400
ജനുവരി 8 – 1,01,200
ജനുവരി 9 – 1,02,160
ജനുവരി 10 – 1,03,000
ജനുവരി 11 – 1,03,000
ജനുവരി 12 – 1,04,240
ജനുവരി 13 – 1,04,520
ജനുവരി 14 – 1,05,600
ജനുവരി 15 – 1,05,000
ജനുവരി 16 – 1,05,160
ജനുവരി 17 – 1,05,440
ജനുവരി 18 – 1,05,440
ജനുവരി 19 – 1,07,240
ജനുവരി 20 – 1,09,840
ജനുവരി 21 – 1,14,840
ജനുവരി 22 – 1,13,160
ജനുവരി 23 – 1,15,240
ജനുവരി 24- 1,16,320
ജനുവരി 26 – 1,19,320
ജനുവരി 27 – 1,19,320
ജനുവരി 28 – 1,22,520













Discussion about this post