നൈറോബി : കെനിയയിൽ വൻ വിമാനാപകടം. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന യാത്രാഭിമാനം തകർന്നുവീണ് എല്ലാ യാത്രക്കാരും മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയിൽ നിന്ന് ലോകപ്രശസ്തമായ മാസായി മാര ദേശീയോദ്യാനത്തിനുള്ളിലെ കിച്ച്വ ടെംബോ എയർസ്ട്രിപ്പിലേക്ക് പോകുകയായിരുന്ന വിമാനമാണ് തകർന്നുവീണത്.
11 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം തന്നെ വിദേശ വിനോദസഞ്ചാരികളാണ്. ഒരു പ്രാദേശിക വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഹംഗറിയിൽ നിന്നുള്ള 8 വിനോദ സഞ്ചാരികളും രണ്ട് ജർമൻ യാത്രക്കാരും കെനിയൻ പൈലറ്റും ആണ് മരിച്ചത്.
വിനോദസഞ്ചാരികളെ മാസായി മാരയിലേക്ക് കൊണ്ടുപോകുന്ന ചെറു വിമാനമാണ് തകർന്നു വീണത്. മൊംബാസ എയർ സഫാരി എന്ന വിമാനക്കമ്പനിയുടേതാണ് അപകടത്തിൽപ്പെട്ട വിമാനം. ഡയാനി എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള കുന്നിൻ പ്രദേശത്ത് വിമാനം തകർന്നുവീണതായാണ് അധികൃതർ അറിയിക്കുന്നത്.











Discussion about this post