കോഴിക്കോട് : താമരശ്ശേരി ബിഷപ്പിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് വധഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. അബ്ദുൽ റഷീദ് എന്നയാളാണ് കത്തയച്ചിരിക്കുന്നത്.
ക്രൈസ്തവ സമൂഹത്തെ മൊത്തത്തിൽ അധിക്ഷേപിക്കുന്ന രീതിയിലാണ് ഭീഷണി കത്ത് ലഭിച്ചിട്ടുള്ളത്. താമരശ്ശേരി ബിഷപ്പിന്റെ ഓഫീസിൽ ലഭിച്ച കത്ത് പോലീസിന് കൈമാറി. ഈരാറ്റുപേട്ട സ്വദേശിയായ അബ്ദുൽ റഷീദ് എന്ന വ്യക്തിയാണ് സന്ദേശം അയച്ചിരിക്കുന്നത് എന്നാണ് ഭീഷണി കത്തിൽ നിന്നും ലഭിക്കുന്ന സൂചന.
താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ്. അടുത്തിടെ ഉണ്ടായ ഹിജാബ് വിഷയം ഉൾപ്പെടെ മുസ്ലിം സമൂഹത്തിനെതിരായ ചില പരാമർശങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









Discussion about this post