സുഡാനിൽ അതിഭീകരസാഹചര്യം. ആഭ്യന്തരകലഹവും കൂട്ടക്കൊലകളും രാജ്യത്ത് തുടരുകയാണെന്നാണ് വിവരം. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലുകയാണ്. സുഡാൻ സൈന്യത്തിന്റെ (എസ്എഎഫ്) കൈയിൽ അവശേഷിച്ചിരുന്ന ഏക പ്രവിശ്യയായ വടക്കുഭാഗത്തെ ഡാർഫർ കൂടി അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) നേതൃത്വത്തിലുള്ള വിമതസേന പിടിച്ചതോടെ മേഖലയിൽ കൂട്ടപ്പലായനം നടക്കുകയാണ്.
കൊല്ലപ്പെട്ടവരിൽ രോഗികൾ, സന്ദർശകർ, കുടിയിറക്കപ്പെട്ടവർ, ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കന്യകയാണോ എന്ന് ചോദിച്ച് പട്ടാളക്കാർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് 19 വയസുള്ള യുവതി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
അഞ്ച് കോടി ജനങ്ങളുള്ള ആഫ്രിക്കൻ രാജ്യമായ സുഡാനിൽ അധികാരം പിടിക്കാനായി രണ്ട് സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലാണ് കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്നത്.പിടിച്ചെടുത്ത സ്ഥലങ്ങളിലെ ന്യൂനപക്ഷങ്ങളെയും എതിർത്ത് നിൽക്കുന്നവരേയും നിരത്തി നിർത്തി ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തുന്നത് നിരവധി തവണ സംഭവിച്ചിട്ടുണ്ട്. 90 ശതമാനം സുഡാനീസ് അറബ് വംശജരാണ് സുഡാനിലുള്ളത്. ബാക്കി 5 ശതമാനം ക്രിസ്തുമത വിശ്വാസികളും, 5 ശതമാനം പ്രാദേശിക വംശീയ വിഭാഗമാണ്.













Discussion about this post