തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിനോട് പോലീസുകാര്‍ പണം ആവശ്യപ്പെട്ടിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ്. കേസുമായി ബന്ധപ്പെട്ട് പോലീസുകാര്‍ പണം ആവശ്യപ്പെട്ടുവെന്ന് നിസാം നേരത്ത പറഞ്ഞിരുന്നു. എന്നാല്‍ ഇത് മൊഴിയായി നല്കാന് നിസാം തയ്യാറായില്ലെന്നും ഇക്കാര്യം അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നെന്നും ജേക്കബ് ജോബ് പറഞ്ഞു . കേസ് അന്വഷിക്കുന്ന അന്വേഷണ സംഘത്തെ നിരീക്ഷിക്കണമെന്ന് താന്‍ സിഐയോട് ആവശ്യപ്പെട്ടിരുന്നു . ആരോടും പണമാവശ്യപ്പെട്ട പോലീസുകാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നില്ല . മറ്റ് പല വിഭാഗത്തില്‍പ്പെട്ടവരെയും സഹായിച്ചിരുന്നെന്ന് നിസാം പറഞ്ഞതായി കമ്മീഷണര്‍ വെളിപ്പെടുത്തി.
Discussion about this post