ന്യൂഡൽഹി : സമുദ്രനിരീക്ഷണ രംഗത്തും സുനാമി മുന്നറിയിപ്പ് രംഗത്തും പുതിയ ചുവടുവെപ്പുമായി ഇന്ത്യ. സുനാമി മുന്നറിയിപ്പുകൾ ഇനി വെറും രണ്ടു മിനിറ്റിനുള്ളിൽ തരാനായി ഇന്ത്യയുടെ തരംഗിന് കഴിയും. തീവ്ര സമുദ്ര കാലാവസ്ഥയും പ്രവർത്തനക്ഷമമായി പ്രവചിക്കുന്നതിനും ഡീപ് ഓഷ്യൻ മിഷൻ, മിഷൻ മൗസം, മൺസൂൺ മിഷൻ തുടങ്ങിയ MoES-ന്റെ പ്രധാന സംരംഭങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുള്ള സംവിധാനമാണ് തരംഗ്.
ഇന്ത്യൻ സുനാമി ഏർലി വാണിംഗ് സെന്ററിന്റെ (ഐടിഡബ്ല്യുസി) അടുത്ത തലമുറ സംവിധാനമാണ് തരംഗ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT) തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) രൂപകൽപ്പന ചെയ്തിട്ടുള്ള സംവിധാനമാണിത്.
അടുത്ത 6-7 മാസത്തിനുള്ളിൽ തരംഗ് പൂർണ്ണ സജ്ജമായി പുറത്തിറക്കുമെന്ന് സുനാമി മുന്നറിയിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (INCOIS) ഡയറക്ടർ ഡോ. ബാലകൃഷ്ണൻ നായർ ടി.എം. അറിയിച്ചു. ഇന്ത്യയ്ക്കും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വക്കിലുള്ള മറ്റ് 25 രാജ്യങ്ങൾക്കും സുനാമി മുൻകൂർ മുന്നറിയിപ്പ് നൽകുന്നതിനുള്ള പ്രവർത്തന മാതൃകകൾ തരംഗ് സംവിധാനത്തിൽ ഉൾപ്പെടുന്നുണ്ട്.









Discussion about this post