അഫ്ഗാനിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാന ചർച്ചകൾ പുനഃരാരംഭിക്കാനിരിക്കെയാണ് പാകിസ്താന്റെ ഈ കൈവിട്ട കളികൾ. അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്താൻ ഷെല്ലാക്രമണം നടത്തുകയായിരുന്നു. 10-15 മിനിറ്റ് വരെ നീണ്ടുനിൽക്കുന്നതായിരുന്നു ഷെല്ലാക്രമണം.
പാകിസ്താൻ ചെറുതും വലുതുമായ ആയുധങ്ങൾ ഉപയോഗിക്കുകയും ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിടുകയും ചെയ്തുവെന്ന് അഫ്ഗാൻ ആരോപിച്ചു.
അതേസമയം ചർച്ചകൾ പരാജയപ്പെട്ടാൽ ‘യുദ്ധം’ മാത്രമേ ഉണ്ടാകൂ എന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണാനായി പാകിസ്താനും അഫ്ഗാനിസ്ഥാനും തുർക്കിയിൽ വച്ച് ചർച്ച നടത്താനിരിക്കെയാണ് ഭീഷണി ഉയരുന്നത്.
പാകിസ്താനിലെ ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്റെ പരാമർശം.താലിബാൻ സർക്കാരിനെ നേരിടാൻ സൈനിക ഏറ്റുമുട്ടൽ അവസാന മാർഗമാണോ എന്ന് ചോദിച്ചപ്പോൾ, ‘ചർച്ചകൾ പരാജയപ്പെട്ടാൽ യുദ്ധം മാത്രമേ ഉണ്ടാകൂ’ എന്ന് ആസിഫ് പറയുകയായിരുന്നു.













Discussion about this post