ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ തന്റെ ശരീരത്തിൽ സ്പർശിക്കുന്നതിന്റെ വീഡിയോ യുവതി പകർത്തുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു.
ചർച്ച് സ്ട്രീറ്റിൽ നിന്ന് തന്റെ പിജിയിലേക്ക് മടങ്ങവയെയാണ് റാപ്പിഡോ ബൈക്ക് ടാക്‌സി ഡ്രൈവർ ശരീരത്തിൽ സ്പർശിച്ചത്. കാലിൽ സ്പർശിച്ചതോടെ യുവതി ഇത് മൊബൈലിൽ ചിത്രീകരിച്ചു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും ഇത് ചെയ്യരുതെന്നും യുവതി ഡ്രൈവറോട് പറഞ്ഞെങ്കിലും വീണ്ടും തൻറെ ശരീരത്തിൽ മോശമായി സ്പർശിക്കുകയായിരുന്നുവെന്നും പരാതി നൽകി.
ഈ ദുരനുഭവം യാത്രയിലുടനീളം ഇയാൾ തുടരുകയായിരുന്നു. പിന്നീട് പിജിയിലെത്തിയ ശേഷം മറ്റൊരു വ്യക്തി സംഭവം ശ്രദ്ധിക്കുകയും യുവതിയോട് ക്ഷമ പറയാൻ ഡ്രൈവറോട് നിർദേശിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവർ തന്നോട് ക്ഷമ പറഞ്ഞെന്നും യുവതി പറയുന്നു.









Discussion about this post