പുത്തൂര്‍ : പാകിസ്ഥാന് അനുകൂല വാചകങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ച രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. കര്ണ്ണാടകയില്െ പുത്തൂരിലാണ് സംഭവം. ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരത്തോട് അനുബന്ധിച്ചാണ് പാക് അനുകൂല പോസ്റ്റുകള്‍ വാട്സപ്പില്‍ പ്രചരിപ്പിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതേതുടര്‍ന്ന് പോലീസ് ഇക്കാര്യത്തില്‍ നടപടിയെടുക്കുകയായിരുന്നു.
ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കായി അന്വേഷണം തുടങ്ങുകയും ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.എക്സിക്യൂട്ടീസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ വിദ്യാത്ഥികളെ മികച്ച പെരുമാറ്റം ഉണ്ടാകുമെന്ന ഉറപ്പിന്മേല് വിട്ടയച്ചു.
Discussion about this post