തിരുവനന്തപുരം; യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മിച്ച ഭൂമി ഇടപാട് പ്രമുഖ പ്രതിപക്ഷ കക്ഷിയേയും തിരിഞ്ഞ് കൊത്താന്‍ സാധ്യത. എല്‍ഡിഎഫ് സര്‍ക്കാരും, യുഡിഎഫ് സര്‍ക്കാരും അനുമതി നിഷേധിച്ച പദ്ധതിയ്ക്ക് തിടുക്കത്തില്‍ അനുമതി നല്‍കിയതിന് പിന്നില്‍ സമര്‍ദ്ദം ചെലുത്തിയതില്‍ ഒരു പ്രമുഖ നേതാവിന്റെ മകനും പങ്കാളിയാണെന്നാണ് ആരോപണം. ഭൂമി വാങ്ങിയ സന്തോഷ് മാധവനുമായുള്ള നേതാവിന്റെ മകന്റെ ബന്ധമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ചിലര്‍ ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. സന്തോഷ് മാധവന് സ്ഥലം വാങ്ങി നികത്തിയത് നേതാവിന്റെ മകന് കൂടി വേണ്ടിയെന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് കൊണ്ടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വിടാനും ചില കേന്ദ്രങ്ങള്‍ക്ക് ഉദ്ദേശമുണ്ട്. വിവാദ നായകനായ മുന്‍ മന്ത്രി പുത്രന്റെ വിദേശ ബന്ധവും നിരീക്ഷണത്തിലാണ്. അന്വേഷണം ആ തലത്തില്‍ പുരോഗമിച്ചാല്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒരു പോലെ പ്രതിരോധത്തിലാകും.
സന്തോഷ് മാധവനുമായി നേതാവിന്റെ മകനുമായുള്ള ബന്ധം നേരത്തെയും വാര്‍ത്തയായിരുന്നു. കേരളത്തില്‍ നടന്ന പല ഭൂമിയടപാടുകളിലും നേതാവിന്റെ മകന് ചില നിഷിപ്ത താല്പര്യമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനും ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നതയാണ് സൂചന. 118 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് നല്കുന്നതിനായുള്ള ഉത്തരവ് പുറത്തിറക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത സംഭവം എല്‍ഡിഎഫ് വലിയ വിവാദമാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാനാണ് യുഡിഎഫ് കേന്ദ്രങ്ങളിലെ ചിലരുടെ ശ്രമം.
118 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനായി ഉത്തരവ് പുറത്തിറക്കിയത് വിഎം സുധീരനെ പോലെ ഭരണപക്ഷത്ത് തന്നെയുള്ള ചിലരുടെ എതിര്‍പ്പ് മൂലം പിന്‍വലിച്ചിരുന്നു.
തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തു വരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന യോഗത്തില്‍ ഭൂമി നല്കാന് തിടുക്കപ്പെട്ടെടുത്ത തീരുമാനത്തില്‍ നിഗൂഡതയുണ്ടെന്നും ആരോപണമുയര്‍ന്നു. തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യുഡിഎഫിലെ ചിലരും മുന്‍മന്ത്രിയുടെ മകനും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പൊളിച്ചത് ഭരണപക്ഷത്ത് നിന്നുള്ള ചിലരാണ്. സംഗതി വിവാദമായതോടെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിവാദ ഭൂദാന ഉത്തരവുകള്‍ റദ്ദാക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്.
എന്നാല്‍ പ്രതിപക്ഷത്തുള്ള പ്രമുഖ കക്ഷിയിലെ നേതാവിന്റെ മകനെതിരെയുള്ള തെളിവുകള്‍ പുറത്ത് വരുന്നതോടെ ഇടത്കേന്ദ്രങ്ങളുടെ വായടക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്.
Discussion about this post