ജനറൽ സീറ്റിൽ വനിതയെ മത്സരിപ്പിക്കുന്നതിൽ സിപിഎമ്മിലെ പുരുഷ നേതാക്കൾക്ക് അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴ നഗരസഭയിലെ സിവിൽ സ്റ്റേഷൻ വാർഡിൽ സിറ്റംഗ് അംഗമായ വനിതയെ തന്നെ മത്സരിപ്പിക്കുന്നതിലാണ് ഭിന്നാഭിപ്രായം. രണ്ടുപേർ വിമതരായി മത്സരിക്കുമെന്ന ഭീഷണിവരെ ഉയർത്തിയിട്ടുണ്ടെന്നാണ് വിവരം.
വാർഡ് സെക്രട്ടറിയോ ബൂത്ത് സെക്രട്ടറിയോ പാർട്ടി അംഗങ്ങളുടെ അഭിപ്രായം തേടാതെ ഏകപക്ഷീയമായി തീരുമാനമെടുത്തെന്നാണ് ആക്ഷേപം. ബൂത്ത് സെക്രട്ടറിക്ക് വേറെ ബൂത്തിലാണ് വോട്ടെന്ന ആക്ഷേപവും ചില നേതാക്കൾ ഉന്നയിക്കുന്നുണ്ട്. ജനറൽ സീറ്റിൽ വനിതയെ മത്സരിപ്പിക്കരുതെന്ന പാർട്ടി നിർദേശം അട്ടിമറിച്ചെന്നും അവർ ആരോപിക്കുന്നു.









Discussion about this post