ദിസ്പുർ : അസമിൽ വോട്ടർ പട്ടികയുടെ ‘പ്രത്യേക പുനരവലോകനം’ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച ഉത്തരവിട്ടു. എസ്‌ഐആറിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രക്രിയയാണ് പ്രത്യേക പുനരവലോകനം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി.
അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 10 ന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കമ്മീഷന്റെ തീരുമാനത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വാഗതം ചെയ്തു. സംസ്ഥാന സർക്കാർ പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ യോഗ്യരായ പൗരന്മാർക്കും വ്യക്തവും പുതുക്കിയതും കൃത്യവുമായ വോട്ടർ പട്ടിക തയ്യാറാക്കാൻ ഈ പരിഷ്കരണം സഹായിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ അസം മുഖ്യമന്ത്രി വ്യക്തമാക്കി.
അസമിലെ ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പ്രകാരം, 2026 ജനുവരി 1 പ്രത്യേക പുനരവലോകനത്തിനുള്ള യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് അസമിൽ വോട്ടർ പട്ടികയുടെ ‘പ്രത്യേക പുനരവലോകനം’ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.









Discussion about this post