മോസ്‌കോ : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഗവൺമെന്റ് തലവന്മാരുടെ യോഗത്തിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കുമായി വിദേശകാര്യ മന്ത്രി ജയ്ശങ്കർ മോസ്കോയിൽ എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. വരാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കുള്ള ഒരുക്കങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ചകൾ നടത്തി.
ക്രെംലിനിലെ സെനറ്റ് കൊട്ടാരത്തിലെ പ്രതിനിധി ഓഫീസിൽ ഊഷ്മള വരവേൽപ്പായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് റഷ്യൻ പ്രസിഡന്റ് നൽകിയത്.
ഡിസംബറിൽ പുടിന്റെ നിർദ്ദിഷ്ട ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിയുടെ ആസൂത്രണം സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടന്നു.
ഇന്ത്യൻ അംബാസഡർ വിനയ് കുമാറും ജോയിന്റ് സെക്രട്ടറി മായങ്ക് സിങ്ങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പം ഉണ്ടായിരുന്നു. ഡിസംബർ 5നായിരിക്കും പുടിൻ ഇന്ത്യ സന്ദർശിക്കുക എന്നാണ് വ്യക്തമാവുന്നത്. റഷ്യൻ പ്രസിഡന്റ് സെർജി ലാവ്‌റോവുമായും എസ് ജയ്ശങ്കർ വിപുലമായ ചർച്ചകൾ നടത്തി. എസ്‌സിഒ (ഷാങ്ഹായ് സഹകരണ സംഘടന) യുടെ ഭാഗമായി റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ്, മംഗോളിയൻ പ്രധാനമന്ത്രി ഗൊംബോജാവിൻ സന്ദൻഷതർ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ സാനി എന്നിവരുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി.









Discussion about this post