മുംബൈ: ഇസ്രത്ത് ജഹാന് ലഷ്കര്‍ ഇ തോയിബ ഏജന്റെന്ന മൊഴിയില്‍ ഉറച്ച് മുംബൈ ആക്രമണക്കേസിലെ മാപ്പ് സാക്ഷിയായ ഡേവിഡ് കോള്മാന് ഹെഡ്ലി, ആരുടെയും നിര്‍ബന്ധം മൂലമല്ല ഇത്തരമൊരു മൊഴി നല്‍കിയതെന്ന് ഹെഡ്ലി പറഞ്ഞു. എന്‍ഐഎയുടെ നിര്‍ബന്ധപ്രകാരമാണോ മൊഴി എന്ന ചോദ്യത്തിന് മറുപടിയായാണ് ഹെഡ്ലിയുടെ വാക്കുകള്‍.
കേസിലെ പ്രതിയായ അബു ജിണ്ടാലിന്റെ അഭിഭാഷകനാണ് ഇക്കാര്യം മൊഴിയെടുപ്പിനിടെ ഉന്നയിച്ചത്. നേരത്തെ ഇസ്രത്ത് ജഹാന് ലഷ്കര്‍ ഇ തൊയിബ ഏജന്റാണെന്ന് തനിക്കറിയാമെന്ന് ഹെഡ്ലി മൊഴി നല്‍കിയിരുന്നു. ഹഡ്ലി നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിലും, ഇക്കാര്യം ഒഴിവാക്കി യുപിഎ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് വലിയ വിവാദമായിരുന്നു. സത്യവാങ്മൂലം തിരുത്തിയത് അന്നത്തെ ആഭ്യന്തരമന്ത്രി ബാല്‍ താക്കറെയെ ആക്രമിക്കാനുള്ള പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങളും ഹഡ്ലി നല്കി. ശിവസേനയ്ക്കായി യുഎസില്‍ ഫണ്ട് സമാഹരണ പരിപാടി നടത്താന്‍ പദ്ധതിയിട്ടിരുന്നു. ബാല്താക്കറയെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും ഹെഡ്ലി ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു
ഇന്ത്യയോട് പ്രതികാരം ചെയ്യുന്നതിനുവേണ്ടിയാണ് ഭീകരസംഘടനയായ ലഷ്കറെ തയിബയില്‍ ചേര്‍ന്നതെന്നും ഡേവിഡ് ഹെഡ്ലി മൊഴി നല്കി. ചെറുപ്പകാലം മുതലേ ഇന്ത്യയെ വെറുത്തിരുന്നു. 1971 ല്‍ താന്‍ പഠിച്ചിരുന്ന സ്കൂളില്‍ ഇന്ത്യ ബോംബാക്രമണം നടത്തി. സ്കൂള്‍ കെട്ടിടം തകരുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു. അന്നു മുതല്‍ ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്നു മനസ്സില്‍ ഉറപ്പിച്ചതായും ഹെഡ്ലി പറഞ്ഞു.
മുംബൈ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിസ്താരത്തിനിടെയാണ് ഹെഡ്!ലി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Discussion about this post