ഡല്‍ഹി: യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് എതിരെ അമേരിക്കയിലും കേസ്.സേവന പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടിക്കണക്കിനു രൂപ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ പേരിലാണ് കേസ്. കാനഡയിലും യോഹന്നാന്റെ പേരില്‍ ഇതേ പരാതിയില്‍ കേസുണ്ട്.
വിദേശത്തു നിന്ന് ലഭിച്ച പണങ്ങള് സംഘടന ഏതു രീതിയില്‍ ചിലവഴിച്ചു എന്നതിന് വ്യക്തമായി രേഖകളില്ല. അമേരിക്കയിലെ അര്‍ക്കന്‍സാസ് കോടതിയില്‍ ജെന്നിഫര്‍ ,മാത്യൂ ഡിക്സണ്‍ എന്നിവരാണ് ഗോസ്പലിനെതിരെ പരാതി നല്‍കിയത്. സേവന പ്രവര്‍നങ്ങളുടെ മറവില്‍ സംഘടന വലിയ ലാഭമുണ്ടാക്കി ,സംഭാവനയായി ലഭിച്ച പണം ബിസിനസ്സില്‍ നിക്ഷേപിച്ച് സംഘടന ലാഭമുണ്ടാക്കുന്നു,ആഡംബര വസ്തുക്കള്‍ വാങ്ങാനും ആസ്ഥാന വസതി പണിയാനും പണം ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.
2007 മുതല്‍ 2014 കാലയളവില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് 1280 ലക്ഷം ഡോളര്‍ സംഭാവനയായി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.സംഭാവനയായി ലഭിച്ച പണം കൊണ്ട് സംഘടന വലിയ സാമ്പത്തികലാഭം ഉണ്ടാക്കി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാനഡയില്‍ ഗോസ്പലിനെതിരെ പരാതി നല്‍കിയിരിക്കുന്നത് സംഘടനയുടെ മുന്‍ ഡയറക്ടര്‍ ഗാരി കനുലിയാണ്.ഗോസ്പലിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കാനുലി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post