ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന വിവാഹിതയാവുന്നു. താരത്തോട് ഭാവിവരൻ പലാഷ് മുച്ചൽ വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വനിതാ ലോകകപ്പ് വിജയിച്ച അതേ വേദിയിലെത്തിച്ചാണ് പലാഷ് മുച്ചൽ വിവാഹ അഭ്യർത്ഥന നടത്തിയത്.
സംഗീത സംവിധായകനായ പലാഷ്, സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെത്തിച്ചത്. ‘അവൾ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. ഞായറാഴ്ചയാണ് വിവാഹച്ചടങ്ങുകൾ.
നവംബർ രണ്ടിന് ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ വനിതകൾ കന്നിലോകകപ്പ് കിരീടം വിജയിച്ചത്. ഫൈനലിൽ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്തിരുന്നു.









Discussion about this post