ന്യൂഡൽഹി : ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തദ്ദേശീയ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച വ്യോമസേന പൈലറ്റ് ഹിമാചൽ പ്രദേശ് സ്വദേശി നമൻ സിയാൽ എന്ന് സ്ഥിരീകരണം. സ്ക്വാഡ്രൺ ലീഡർ നമൻ സിയാലിന്റെ മരണത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ദുഃഖം രേഖപ്പെടുത്തി.
കാംഗ്ര ജില്ലയിലെ നഗ്രോട്ട ബാഗ്‌വാനിലെ പട്യാൽക്കർ സ്വദേശിയാണ് സ്ക്വാഡ്രൺ ലീഡർ നമൻ സിയാൽ. അദ്ദേഹത്തിന്റെ പിതാവ് ജഗൻ നാഥ് ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ഹിമാചൽ പ്രദേശ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. വ്യോമസേന ഉദ്യോഗസ്ഥയായ ഭാര്യയും ഒരു മകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
തേജസ് യുദ്ധവിമാനം തകർന്നുവീഴാനിടയായ അപകടത്തിന്റെ കാരണം അന്വേഷിക്കാൻ ഇന്ത്യൻ വ്യോമസേന കോർട്ട് ഓഫ് എൻക്വയറി ഉത്തരവിട്ടു. ദുബായിൽ വെച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ന് ഒരു ഫ്ലൈറ്റ് ഡെമോണേഷനിനിടെ ഇന്ത്യൻ എച്ച്എഎൽ തേജസ് വിമാനം തകർന്നുവീഴുകയായിരുന്നു. നിർഭാഗ്യവശാൽ പൈലറ്റിന് ഇജക്ട് ചെയ്യാൻ സാധിച്ചില്ല.











Discussion about this post